പ്രമേഹദിനാചരണ ത്തോടനുബന്ധിച്ച് പ്രമേഹ നിര്‍ണ്ണയ ക്യാമ്പും ആയുര്‍വേദ ഹോമിയോ ഡോക്ടര്‍മാരുടെ സൗജന്യ പരിശോധനയും മരുന്ന് വിതരണവും മൂര്‍ക്കാട്ടില്‍ പടി എസ്.എന്‍.ഡി.പി. ശാഖാ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെയാണ് ക്യാമ്പ്. റോട്ടറി ക്ലബ് പെരുവയും എസ്എന്‍ഡിപി യോഗം വനിതാസംഘവും പുളിക്കല്‍ ആയുര്‍വേദ ഹോസ്പിറ്റലും സംയുക്തമായാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പെരുവ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് റോയ് ചെമ്മനത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്ട് അസിസ്റ്റന്റി ഗവര്‍ണറും SNDP യൂണിയന്‍ സെകട്ടറിയുമായSD സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. ക്യാമ്പില്‍ രക്ത പരിശോധന രാവിലെ 8 മണി മുതല്‍ ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക
7888832220 (പുളിക്കല്‍ ആയുര്‍വേദ ഹോസ്പിറ്റല്‍)
9349252275 9496721642 (എസ്.ന്‍.ഡി.പി. യോഗം വനിതാ സംഘം യൂണിറ്റ് )
0 Comments