പരവര്‍ മഹാജനസഭയുടെ ആഭിമുഖ്യത്തില്‍ മുന്‍ രാഷ്ട്രപതി ഡോക്ടര്‍ കെ.ആര്‍ നാരായണന്റെ പത്തൊമ്പതാമത് ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം കൊല്ലപ്പള്ളിയില്‍ നടന്നു. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കൊല്ലപ്പള്ളി കെ.ആര്‍ നാരായണന്‍ നഗറില്‍ നടന്ന സമ്മേളനത്തില്‍ സഭാ പ്രസിഡന്റ് K.K മനോഹരന്‍ അധ്യക്ഷനായിരുന്നു.
പ്രതികൂല സാഹചര്യങ്ങളില്‍ വളര്‍ന്ന് ഉന്നത ബിരുദങ്ങള്‍ സമ്പാദിച്ച്, വൈവിധ്യമാര്‍ന്ന മേഖലകളില്‍ സമാനതകളില്ലാത്ത പ്രാവീണ്യം തെളിയിച്ച് പ്രതിസന്ധികള്‍ നിറഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നീതിനിഷ്ടമായി വ്യക്തിമുദ്ര പതിപ്പിച്ച ഡോക്ടര്‍ കെ.ആര്‍ നാരായണന്റെ ഛായാ ചിത്രത്തിനു മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി ആദരാഞ്ജലികളര്‍പ്പിച്ചു. യോഗത്തില്‍ ബി.വി.എസ് സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേല്‍ മുഖ്യപ്രഭാഷകനായിരുന്നു. ജനറല്‍ സെക്രട്ടറി ആര്‍. ബാബുരാജ് ,സംഘടനാ സെക്രട്ടറി ടി.ആര്‍ രാമചന്ദ്രന്‍, ബിജു പറത്താനം, ജയ്‌സണ്‍ പുത്തന്‍കണ്ടം, മധു കുന്നേല്‍, വി.കെ മനോഹര്‍, സജി കടനാട്, ലീലാമ്മ ബെന്നി, ശ്യാംകുമാര്‍ കെ.ടി എന്നിവര്‍ സംസാരിച്ചു.
0 Comments