Breaking...

9/recent/ticker-posts

Header Ads Widget

കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ & സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം



കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ & സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ 37 ആം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കോട്ടയം ജില്ലാ സമ്മേളനം ഏറ്റുമാനൂരില്‍ നടന്നു. ഏറ്റുമാനൂര്‍ പാറോലിക്കലില്‍ സാന്‍ജോസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സമ്മേളനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജോസ് ജോസഫ് അമ്പലക്കുളം  ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ടും ,സ്വാഗതസംഘം ചെയര്‍മാനുമായ ജെയിംസ് ജോസഫ് അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി ഗോപകുമാരന്‍ നായര്‍  മുഖ്യ പ്രഭാഷണം നടത്തി. 

സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി  എം കെ ചന്ദ്രന്‍ നായര്‍  സംഘടന ഐഡി കാര്‍ഡ് വിതരണവും,  സംസ്ഥാന ക്ഷേമ ഫണ്ട് ബോര്‍ഡ് പ്രസിഡന്റ്  അജിത്ത് കുമാര്‍  ജി വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നിര്‍വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡി സുരേഷ് മുന്‍ ജില്ലാ സംസ്ഥാന ഭാരവാഹികളെ  ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്  മാത്യു ജോസഫ്, മുന്‍ സംസ്ഥാന പ്രസിഡന്റ്  എം കെ രാജപ്പന്‍, കെ ഐ ജെയിംസ്  നോബിള്‍ സെബാസ്റ്റ്യന്‍, സാബു ആര്‍, ഷൈജു ആന്റണി, രാഹുല്‍ സി ആര്‍, ആല്‍വിന്‍, ബോബി തങ്കപ്പന്‍, അജേഷ് കുമാര്‍ എം എസ്, കെ എം ബിജുമോന്‍, എന്നിവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം ഗഋണടഅ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ഗോപകുമാരന്‍ നായര്‍  ഉദ്ഘാടനം  ചെയ്തു. ജില്ലാ പ്രസിഡന്റ് ജെയിംസ് ജോസഫ് അധ്യക്ഷനായിരുന്നു. ഇലക്ട്രിക്, പ്ലംബിംഗ്, കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധ കമ്പനികളുടെ പ്രദര്‍ശന സ്റ്റാളുകളും  ഉണ്ടായിരുന്നു.  സ്വാഗതസംഘം രക്ഷാധികാരി തോമസ് കെ കുര്യാക്കോസ്  പ്രദര്‍ശന സ്റ്റാളിന്റെ ഉദ്ഘാടനംനിര്‍വഹിച്ചു





Post a Comment

0 Comments