മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി എലിക്കുളം പഞ്ചായത്തില്‍ കുട്ടികളുടെ ഹരിതസഭ നടത്തി. കുരുവിക്കൂട് എസ്ഡി എല്‍പി സ്‌ക്കൂള്‍ ഹാളില്‍ നടന്ന ഹരിതസഭ എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മി ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. പനമറ്റം ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ രാജലക്ഷ്മി അധ്യക്ഷയായിരുന്നു.
പഞ്ചായത്ത് മെമ്പര്‍ മാത്യൂസ് മാത്യു, സ്‌കൂള്‍ ഹെഡ്മിട്രസ് കവിത, പഞ്ചായത്ത് അംഗം അഖില്‍ അപ്പുക്കുട്ടന്‍ , ശുചിത്വമിഷന്‍ BRP ഹരികുമാര്‍ മറ്റക്കര, ആര്‍ജി എസ് എ കോര്‍ഡിനേറ്റര്‍ ആശിഷ്, പഞ്ചായത്ത് വി ഇ ഒ സന്തോഷ് ദേവ്, പഞ്ചായത്ത് മെമ്പര്‍ സെല്‍വി വില്‍സണ്‍, കില ഫാക്കല്‍റ്റിമാരായ രാധാകൃഷ്ണപിള്ള കെ എന്‍.ശ്രീകുമാര്‍, ആര്യ തുടങ്ങിയവര്‍ പ്രസംഗിച്ചു. മികച്ച സ്‌കൂളിനുള്ള ട്രോഫി കാരക്കുളം, സെന്റ് മേരിസ് എല്‍ പി എസും, രണ്ടാം സ്ഥാനം മല്ലികശ്ശേരി സെന്റ് ഡൊമനിക് സാവിയോ യു പി സ്‌കൂളും നേടി. ഹരിതസഭയുടെ ഭാഗമായി നടന്ന ഫോട്ടോഗ്രഫി മത്സരം , ചിത്രരചനാ മത്സരം , ഉപന്യാസ രചനാമത്സരം എന്നിവയും നടന്നു.
0 Comments