പൂഞ്ഞാര്‍ എസ്എംവി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ഈരാറ്റുപേട്ട ഉപജില്ലാ സ്‌കൂള്‍ കലോത്സവം സമാപിച്ചു. ഉപജില്ലയിലെ 70 സ്‌കൂളുകളില്‍ നിന്നായി 3500 ഓളം പ്രതിഭകള്‍ മറ്റുരച്ച കലാമാമാങ്കത്തില്‍ ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓവര്‍ ഓള്‍ ചമ്പ്യന്‍മാരായി. തീക്കോയി സെന്റ് മേരീസ് സ്‌കൂള്‍ രണ്ടാം സ്ഥാനവും, ആതിഥേയരായ പൂഞ്ഞാര്‍ എസ്എംവി ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എല്‍ പി വിഭാഗത്തില്‍ 65 പോയിന്റുകള്‍ നേടി അരുവിത്തുറ സെന്റ് മേരീസ് എല്‍ പി സ്‌കൂളും എല്‍എഫ് എച്ച്എസ് ചെമ്മലമറ്റവും ഓവര്‍ ഓള്‍ പങ്കിട്ടു. സമാപന സമ്മേളനം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിള്‍ അധ്യക്ഷയായിരുന്നു ബ്ലോക്ക് മെമ്പര്‍ രമാ മോഹന്‍ മുഖ്യ പ്രഭാഷണം നടത്തി. എ ഇ ഓ ഷംല ബീവി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ആര്‍ മോഹനന്‍ നായര്‍, ബിന്ദു അജികുമാര്‍, വിഷ്ണു രാജ്, ബിന്ദു അശോകന്‍, ആര്‍ ജയശ്രി, എ ആര്‍ അനുജാ വര്‍മ്മ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ആര്‍ ധര്‍മകീര്‍ത്തി, വിന്‍സെന്റ് മാത്യു, അഗസ്ത്യന്‍ സേവ്യര്‍, സിന്ധു ജി നായര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments