Breaking...

9/recent/ticker-posts

Header Ads Widget

എരുമേലി സേഫ് സോണ്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു



ശബരിമല മണ്ഡല മകരവിളക്ക്  തീര്‍ത്ഥാടനത്തോട് അനുബന്ധിച്ചു മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ എരുമേലി സേഫ് സോണ്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.  സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ MLA ഉദ്ഘാടനം നിര്‍വഹിച്ചു കോട്ടയം  ആര്‍ടിഒ  അജിത് കുമാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ   ശ്യാം,
എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് സുബി സണ്ണി, വാര്‍ഡ് മെമ്പര്‍ നാസര്‍ പനച്ചി, കണ്‍ട്രോളിങ് ഓഫീസര്‍  ഷാനവാസ് കരീം,കാഞ്ഞിരപ്പള്ളി ജോയിന്റ് ആര്‍ ടി ഒ  ശ്രീജിത്ത്, എം വി ഐ മാരായ ശ്രീ സുധീഷ് പിജി,ആശാ കുമാര്‍ ബി,  ജോണി തോമസ്, AMVI മാരായ സുരേഷ് കുമാര്‍ ടിനേഷ് മോന്‍, സജിത്ത്, പ്രജീഷ്, ഷിജു പി എസ്സ്, ദിപു, റെജി എ സലാം എന്നിവര്‍ സന്നിഹിതരായിരുന്നു.


.ശബരി പാതയായ പൊന്‍കുന്നം മുതല്‍ പമ്പ വരെയും കുമളി മുതല്‍ പമ്പ വരെയും പത്തനംതിട്ട മുതല്‍ പമ്പ വരെയും ഉള്ള 258 കിലോമീറ്റര്‍ ദൂരം സുരക്ഷിതമാക്കുന്നതിനായി. വൃശ്ചികം മാസം ഒന്നു മുതല്‍ മകര വിളക്ക് വരെയുള്ള 70 ദിവസങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പെട്രോളിങ് ടീമുകളും സജ്ജരായിട്ടുണ്ട്. ഇതിനായി ഇലവുങ്കല്‍, എരുമേലി, കുട്ടിക്കാനം എന്നീ സ്ഥലങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ശബരി പാതയില്‍ ഏതെങ്കിലും വാഹനത്തിന് എന്തെങ്കിലും തകരാറുകള്‍ സംഭവിച്ചാല്‍ എത്രയും വേഗം തകരാറുകള്‍ പരിഹരിക്കുന്നതിന് വേണ്ടി എല്ലാ വാഹന നിര്‍മ്മാതാക്കളുടെയും സര്‍വീസ് മെക്കാനിക്കുകളുടെ സേവനവും ലഭിക്കും .





Post a Comment

0 Comments