Breaking...

9/recent/ticker-posts

Header Ads Widget

രാജത്വ തിരുനാളിന് കൊടിയേറി.



 ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളിയില്‍ മിശിഹായുടെ രാജത്വ തിരുനാളിന് കൊടിയേറി.  വെള്ളിയാഴ്ച വൈകുന്നേരം നടന്ന കൊടിയേറ്റ് ചടങ്ങിന്  സീറോമലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.  വികാരി ഫാ. ജോസ് മുകളേല്‍, സഹവികാരി ഫാ. ജേക്കബ് ചക്കാത്ര, എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, ക്രിസ്തുരാജ പ്രാര്‍ത്ഥന, എന്നിവ നടന്നു. 

16 നും 18 മുതല്‍ 22 വരെ തീയതികളിലും രാവിലെ 5.45 നും വൈകുന്നേരം 5 മണിക്കും കുര്‍ബാന ഉണ്ടായിരിക്കും. വൈകുന്നേരത്തെ കുര്‍ബാന തുടര്‍ന്ന് ക്രിസ്തുരാജ് പ്രാര്‍ത്ഥന ലദീഞ്ഞ് എന്നിവയും നടക്കും. 23, 24 തീയതികളില്‍ ആണ് പ്രധാന തിരുനാള്‍ ആഘോഷങ്ങള്‍. 23ന് വൈകിട്ട് 6. 30ന് ആഘോഷമായ പട്ടണപ്രദക്ഷിണം ആരംഭിക്കും. അതിരമ്പുഴ റോഡിലൂടെ കോടതിപ്പടി ജംഗ്ഷനില്‍ എത്തി അല്‍ഫോന്‍സാ നഗര്‍ വഴി തുമ്പശ്ശേരി ജംഗ്ഷനില്‍ എത്തി എം.സി റോഡിലൂടെ പ്രദക്ഷിണം തിരികെ പള്ളിയില്‍ എത്തിച്ചേരും. 24ന് വൈകുന്നേരം നടക്കുന്ന പെരുന്നാള്‍ പ്രദക്ഷിണം നീണ്ടൂര്‍ റോഡിലൂടെ ചിറയില്‍ കുരിശടിയില്‍ എത്തി കണ്ണാറമുകള്‍ റോഡിലൂടെ എം.സി റോഡില്‍ പ്രവേശിച്ച് തിരികെ പള്ളിയിലെത്തും. 24ന് രാത്രി എട്ടുമണിക്ക് കൊടിയിറക്കോടെ തിരുനാള്‍ ആഘോഷങ്ങള്‍സമാപിക്കും.





Post a Comment

0 Comments