ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്റ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ദിനേശ് ആര്‍ ഷേണായിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഏറ്റുമാനൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ അഖില്‍ ദേവ് ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷന്‍ ജില്ലാ അപക്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ എം രാധാകൃഷ്ണ പിള്ള ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കോട്ടയം നര്‍കോട്ടിക് സെല്‍ സബ് ഇന്‍സ്പെക്ടര്‍ മാത്യു പോള്‍ ക്ളാസ്സെടുത്തു. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രാധിക എസ്, പി ടി എ പ്രസിഡന്റ് അനില്‍കുമാര്‍ പ്രയില്‍, അസോസിയേഷന്‍ സെക്രട്ടറി ബി സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏറ്റുമാനൂര്‍ ഗവ. ഹൈസ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
0 Comments