Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭയില്‍ ഹരിത സ്ഥാപനങ്ങളുടെ പ്രഖ്യാപനവും, സാക്ഷ്യപത്ര വിതരണവും നടന്നു.



മാലിന്യമുക്തം നവകേരളം  ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഏറ്റുമാനൂര്‍ നഗരസഭയില്‍ ഹരിത സ്ഥാപനങ്ങളുടെ പ്രഖ്യാപനവും, സാക്ഷ്യപത്ര വിതരണവും നടന്നു. നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ്  ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ പരിധിയിലെ  50% ഓഫീസുകള്‍, 50%  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 10% അംഗണവാടികള്‍, എന്നിവയെ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്നതിന്  ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍  എ പ്ലസ് ഗ്രേഡ് , എ ഗ്രേഡ്   കരസ്ഥമാക്കിയ സ്ഥാപനങ്ങള്‍ക്കും,  ഓഫീസുകള്‍ക്കും ഹരിത കേരള മിഷന്റെ സര്‍ട്ടിഫിക്കറ്റ്  വിതരണം ചെയ്തു.

.


 നഗരസഭയിലെ ശുചീകരണ തൊഴിലാളികളില്‍ നിന്നും   സ്വച്ഛത ചാമ്പ്യന്മാരായി തെരഞ്ഞെടുത്ത  രണ്ടുപേരെയും, ജൂണ്‍,മുതല്‍ സെപ്റ്റംബര്‍, വരെ തുടര്‍ച്ചയായി 100% യൂസര്‍ ഫീ വീടുകളില്‍ നിന്നും, വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും  ശേഖരിക്കാന്‍ സാധിച്ച  സ്വച്ഛത വാര്‍ഡുകളെയും  ആദരിച്ചു. ഈ വാര്‍ഡുകളിലെ ഹരിത കര്‍മ്മ സേനാംഗങ്ങളെയും  പുരസ്‌കാരം നല്‍കി ആദരിച്ചു. പരിസര ശുചിത്വത്തിന്റെ ആവശ്യകതയും പ്രാധാന്യവും ഗണിത സമവാക്യത്തിന്റെ മാതൃകയിലൂടെ പ്രചരിപ്പിച്ച  ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഏറ്റുമാനൂര്‍ കുരുശുമല ഊന്നുകല്ലേല്‍ സാബു തോമസിനും മെമെന്റോ നല്‍കി ആദരിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ  ബീന ഷാജി അധ്യക്ഷത വഹിച്ചു.  പ്രതിപക്ഷ നേതാവ് ഇ.എസ് ബിജു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, കൗണ്‍സിലര്‍മാര്‍, നഗരസഭാ സെക്രട്ടറി  ബിനു ജി എന്നിവര്‍ സംസാരിച്ചു.


Post a Comment

0 Comments