കൊഴുവനാല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ തിരുവല്ല ഐ മൈക്രോ സര്‍ജറി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തിരുവല്ല ഐ മൈക്രോ സര്‍ജറി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു. നേത്രപരിശോധന ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ ഡോക്ടര്‍ ജോര്‍ജ് വെട്ടുകല്ലേല്‍ അധ്യക്ഷനായിരുന്നു.
ലയണ്‍സ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും ലയണ്‍സ് ക്ലബ്ബ് ജില്ലാ കോര്‍ഡിനേറ്റര്‍ ഷിബു തെക്കേമറ്റം വിഷയാവതരണവും നടത്തി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സോണി തോമസ് , ക്ലബ്ബ് പ്രസിഡന്റ് ഡൈനോ ജയിംസ്, ക്യാമ്പ് കോര്‍ഡിനേറ്റര്‍ ശ്രീജിത്ത് വി, ഡോക്ടര്‍ സിറിള്‍, ക്ലബ്ബ് സെക്രട്ടറി ബിജു വാതല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ക്ലബ്ബ് ട്രഷറര്‍ മാത്യു തോമസ് മണിയങ്ങാട്ട് പാറയില്‍ മെമ്പര്‍മാരായ പി.എ അബ്രാഹം, ട്വിങ്കള്‍ മാത്യൂ, റോസ്മിന്‍ മരിയ , സിബി ഡൊമിനിക് എന്നിവര്‍ പ്രസംഗിച്ചു.ഇതോടാപ്പം കുട്ടികളുടെ ചിത്രരചനാ മത്സരവും നടത്തി. പരിശോധനയില്‍ കണ്ണട ആവശ്യമുള്ള കുട്ടികള്‍ക്ക് സൗജന്യമായി കണ്ണട വിതരണം ചെയ്തു.
0 Comments