Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ ഫ്‌ളക്‌സ് ബോര്‍ഡ് വിവാദം മുറുകുന്നു



പാലായില്‍ ഫ്‌ളക്‌സ് ബോര്‍ഡ് വിവാദം മുറുകുന്നു. രാമപുരം റോഡില്‍ അച്ചായന്‍സ് ഗോള്‍ഡിനു മുന്നില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡ് ചെയര്‍മാന്‍ നേരിട്ടെത്തി നശിപ്പിച്ച സംഭവമാണ് വി വാദമായത്. സ്ഥലം കയ്യേറി സ്ഥാപിച്ച ബോര്‍ഡ് നീക്കം ചെയ്യുകയായിരുന്നുവെന്ന് ചെയര്‍മാന്‍ ഷാജു തുരുത്തന്‍ പറയുമ്പോള്‍  ബോര്‍ഡ് കീറിയ  ചെയര്‍മാന്റെ നടപടിക്കെതിരെ അച്ചായന്‍സ് ഗോള്‍ഡ് ഉടമ ടോണി വര്‍ക്കിച്ചനും രംഗത്തെത്തി. ചെയര്‍മാന്‍ ആവശ്യപ്പട്ട കൈക്കൂലി നല്‍കാത്തതാണ് നടപടിക്ക് കാരണമെന്നും ഫുട്‌ബോള്‍ മത്സരത്തിനായി രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും ടോണി വര്‍ക്കിച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തുക നല്‍കാത്തതാണ് പ്രകോപനത്തിന് കാരണമെന്നും ചെയര്‍മാന്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായും ടോണി വര്‍ക്കിച്ചന്‍ പറഞ്ഞു. 

അച്ചായന്‍സ് ഗോള്‍ഡിന്റെ ലാഭവിഹിതം പാവങ്ങളെ സഹായിക്കാന്‍ മാറ്റിവയ്കയാണ് ചെയ്യുന്നതെന്നും ടോണി വര്‍ക്കിച്ചന്‍ പറഞ്ഞു. എന്നാല്‍ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡ് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യാതിരുന്ന പ്പോള്‍ കീറിക്കളയുകയുമാണ് ഉണ്ടായതെന്നും ടോണി വര്‍ക്കിച്ച നെ  പരിചയമില്ലെന്നും ചെയര്‍മാന്‍ഷാജു തുരുത്തന്‍ പറയുന്നു. ദീര്‍ഘകാലമായി പൊതുപ്രവര്‍ത്തനം നടത്തുകയും 28 വര്‍ഷക്കാലം നഗരസഭാ കൗണ്‍സിലറായി പ്രവര്‍ത്തിക്കുകയും ചെയ്ത തന്നെ പാലക്കാര്‍ക്ക് നന്നായി അറിയാമെന്നും കൈക്കൂലിയും കഞ്ചാവു മടക്കമുള്ള ആരോപണങ്ങള്‍ ജനം തള്ളിക്കളയുമെന്നും ഷാജു തുരുത്തന്‍ പറഞ്ഞു. തനിക്കെതിരെ ഉയര്‍ത്തിയ കൈക്കൂലി ആരോപണത്തിനെ തിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യുമെന്നും നടപ്പാതയില്‍ ഇറക്കി വച്ചിരിക്കുന്ന ബോര്‍ഡുകള്‍ കോടതി വഴി നീക്കം ചെയ്യുമെന്ന് ഷാജു തുരുത്തന്‍ അറിയിച്ചു.





Post a Comment

0 Comments