കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ഹോസ്പിറ്റലിന്റെയും, ലിറ്റില്‍ ലൂര്‍ദ് നഴ്‌സിംഗ് കോളേജിന്റെയും നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും, ആരോഗ്യ പ്രദര്‍ശനവും മാറിയിടം സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക്ക് ചര്‍ച്ചില്‍ നടന്നു. ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി , ദന്തല്‍ വിഭാഗങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പ് നയിച്ചു. പ്രധാനപ്പെട്ട 5 വിഭാഗങ്ങളില്‍ സൗജന്യ പരിശോധനയും മരുന്നും ലഭ്യമാക്കിക്കൊണ്ടാണ് ക്യാമ്പ് നടത്തുന്നതെന്ന് സിസ്റ്റര്‍ സുനിത പറഞ്ഞു. ലിറ്റില്‍ ലൂര്‍ദ് നഴ്‌സിംഗ് കോളേജിന്റെ നേതൃത്വത്തില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങളെക്കുറിച്ചുള്ള പ്രദര്‍ശനവും ക്യാമ്പിനോടനുബന്ധിച്ച് നടന്നു. LLM ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ സുനിത, LLM നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോസിന, മാറിയിടം സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് വികാരി ഫാദര്‍ ജോണ്‍ കണിയാര്‍കുന്നേല്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
0 Comments