Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.



ഏറ്റുമാനൂര്‍ ജനകീയ വികസന സമിതി കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 17ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് കെ ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂര്‍ ജനകീയ വികസന സമിതി പ്രസിഡണ്ട് ബി രാജീവ് അധ്യക്ഷത വഹിക്കും. കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടര്‍ ഫാദര്‍ ജിസ്‌മോന്‍ മഠത്തില്‍, റസിഡന്‍സ് അസോസിയേഷന്‍ അപ്പെക്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ എം രാധാകൃഷ്ണപിള്ള, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ രാജു ഇമ്മാനുവല്‍, മുന്‍ ഏറ്റുമാനൂര്‍ എഇഓ കെ ഒ ഷംസുദീന്‍ തുടങ്ങിയവര്‍ സംസാരിക്കും.

 ഓങ്കോളജി, ഗ്യാസ്‌ട്രോ എന്ററോളജി, പള്‍മനോളജി, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളുടെ സേവനം ക്യാമ്പില്‍ ലഭ്യമാണ്. കാരിത്താസ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും. രക്ത പരിശോധന, രക്തസമ്മര്‍ദ്ദ പരിശോധന, മരുന്നു വിതരണം എന്നിവയും ക്യാമ്പിനോട് അനുബന്ധിച്ച് നടക്കും.. വാര്‍ത്താസമ്മേളനത്തില്‍ ജനകീയ വികസന സമിതി ഭാരവാഹികളായ ബി രാജീവ്, ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍, രാജു ഇമ്മാനുവല്‍, ജോയി പൂവംനില്‍ക്കുന്നതില്‍, പി ഡി ജോര്‍ജ്, കെ ഓ ഷംസുദ്ദീന്‍ എന്നിവര്‍പങ്കെടുത്തു





Post a Comment

0 Comments