Breaking...

9/recent/ticker-posts

Header Ads Widget

ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളി സന്ദര്‍ശിച്ചു.



ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന  താഴത്തുപള്ളി സന്ദര്‍ശിച്ചു. പള്ളിയിലെത്തിയ ഗവര്‍ണറെ  വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേലിന്റെ നേതൃത്വത്തില്‍ ഗവര്‍ണറെ സ്വീകരിച്ചു . മോന്‍സ് ജോസഫ് MLA യും ഗവര്‍ണര്‍ക്കൊപ്പുണ്ടായിരുന്നു. സൗഹൃദ സന്ദര്‍ശനത്തിനെത്തിയതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ആനുകാലിക വിഷയങ്ങളെക്കുറിച്ച് സംസാരിച്ചതായും മുനമ്പം പ്രശ്നത്തിലും മണിപൂര്‍ കലാപത്തിലും  ബിജെപി പരിഹാരം കാണുമെന്ന് ശ്രീധരന്‍പിള്ള സൗഹൃദ സംഭാഷണത്തിനിടെ പറഞ്ഞതായി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ അറിയിച്ചു.


 ന്യൂനപക്ഷങ്ങളോട് മൃദുസമീപനമാണ് ബിജെപിക്കുള്ളത്. എന്നാല്‍ ഏതൊരു മതനിയമവും രാജ്യത്തെ കോടതികള്‍ക്ക് കീഴിലായിരിക്കണമെന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും നിര്‍ബന്ധമുണ്ടെന്നും വഖഫ് ഭേദഗതി പാസാക്കുമെന്നും അദേഹം പറഞ്ഞതായും ഫാ.ചന്ദ്രന്‍ കുന്നേല്‍ അറിയിച്ചു. സവ്യസാചിയായ കര്‍മ്മയോഗി എന്ന പുസ്തകം ഗവര്‍ണര്‍ ഫാ.ചന്ദ്രന്‍കുന്നേലിന് സമ്മാനിച്ചു. ഇന്ത്യന്‍ ഭരണഘടനയെ കുറിച്ചുള്ള പുസ്തകം എംഎല്‍എയ്ക്കും നല്‍കി. ഫൊറോനാ വികാരിക്കൊപ്പം മാത്യു കൊല്ലമലകരോട്ട്, താഴത്തുപള്ളി സഹവികാരി ഫാ.ജോസഫ് ചീനോത്തുപ്പറമ്പില്‍, കൈക്കാരന്മാരായ ജോര്‍ജ് ജോസഫ് പാട്ടത്തികുളങ്ങര, ജോസ് ജെയിംസ് നിലപ്പനകൊല്ലിയില്‍, സോണി ആദപ്പള്ളില്‍ തുടങ്ങിയവരും  ഗവര്‍ണര്‍ക്ക് സ്വീകരണമൊരുക്കാനെത്തിയിരുന്നു.




Post a Comment

0 Comments