പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റ് ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ഐ.സി.ടി. ക്വിസ് മത്സരം സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസമേഖലയിലെ യു.പി., ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കായി സംഘടിപ്പിച്ച മത്സരം പാലാ രൂപത കോര്‍പ്പറേറ്റ് എജുക്കേഷനല്‍ ഏജന്‍സി സെക്രട്ടറി വെരി. റവ. ഫാ. ജോര്‍ജ് പുല്ലുകാലായില്‍ ഉദ്ഘാടനം ചെയ്തു. 'ടെക് ക്വസ്റ്റി'ല്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ലിറ്റില്‍ ഫ്‌ലവര്‍ ഹൈസ്‌കൂള്‍ കാഞ്ഞിരമറ്റം, യു.പി. വിഭാഗത്തില്‍ ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ മറവന്‍തുരുത്ത് എന്നീ സ്‌കൂളുകള്‍ ഒന്നാം സ്ഥാനത്തെത്തി 5000 രൂപ വീതം ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കി.
0 Comments