കേരളാ കോണ്‍ഗ്രസ്സിന്റെ ജേക്കബ് വിഭാഗം കോട്ടയം ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ഗാന്ധി സ്ക്വയറില്‍ മുനമ്പം ഐക്യദാര്‍ഢ്യ പ്രഖ്യാപന യോഗം നടത്തി. രാഷ്ട്രീയ ധ്രുവീകരണം ലക്ഷ്യമാക്കി മുനമ്പം ജനതയ്ക്ക് എതിരേ നടത്തുന്ന അധാര്‍മ്മിക നിലപാടിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. എസ് ജെയിംസ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് വേദഗിരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഹൈപ്പവര്‍ കമ്മറ്റി അംഗം പ്രമോദ് കടന്തേരി ജില്ലാ സെക്രട്ടറിമാരായ കൊച്ചുമോന് പറങ്ങോട്ട്, ആര്. അശോക്, അനൂപ് കങ്ങഴ, ട്രഷറര്‍ അഡ്വ.കെ.എം ജോര്‍ജ്ജ്, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ബിജു താനത്ത്, ജെയിംസ് കാലാ വടക്കന്‍, അഡ്വ.ബിജു പി.തമ്പി, തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments