പാലാ പന്ത്രണ്ടാം മൈല്‍ ജംഗ്ഷനില്‍ സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ജോസ് K മാണി MP നിര്‍വഹിച്ചു. റസിഡന്റ്‌സ് അസോസിയേഷന്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് ജോസ് മാണിയുടെ MP ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് ലോമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ അധ്യക്ഷനായിരുന്നു. റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ സിറില്‍ പുഞ്ചേക്കുന്നേല്‍, തങ്കച്ചന്‍ ഇലഞ്ഞിമറ്റത്തില്‍, പയസ് എബ്രഹാം, ബിജു കൂട്ടിയാനി, അലക്‌സ് , പുന്നൂസ് , ജോണി പുളിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments