റബര്‍ വില സ്ഥിരത ഫണ്ട് കിലോയ്ക്ക് 250 രൂപ ആക്കും എന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി റബര്‍ കര്‍ഷകരോട് വഞ്ചനയാണ് കാട്ടിയത് എന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. റബര്‍ വില തകര്‍ച്ചക്കെതിരെ കേരള കോണ്‍ഗ്രസ് കോട്ടയത്ത് നടത്തിയ കര്‍ഷക മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയ സമീപനങ്ങളും റബറിന്റെ വിലയിടിവിന് ആക്കം കൂട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
0 Comments