കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി പള്ളിയില്‍ ജപമാല മാസാചാരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ജപമാല റാലിയും തിരുക്കര്‍മ്മങ്ങളും ഭക്തിസാന്ദ്രമായി. ഇടവകയിലെ 14 വാര്‍ഡുകളില്‍ നിന്ന് കാവുംകണ്ടം പള്ളിയിലേക്ക് ആഘോഷമായ ജപമാല റാലി നടത്തി. മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് നടന്ന ഭക്തിനിര്‍ഭരമായ ജപമാല റാലിയില്‍ ധാരാളം പേര്‍ പങ്കെടുത്തു.
പള്ളിയില്‍ വച്ച് നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. സ്‌കറിയ വേകത്താനം നേതൃത്വം നല്‍കി. തുടര്‍ന്ന് എല്ലാവര്‍ക്കും നേര്‍ച്ച ഭക്ഷണം വിതരണം ചെയ്തു. ജപമാല റാലിയില്‍ വിജയികളായവര്‍ക്ക് വികാരി ഫാ. സ്‌കറിയ വേകത്താനം സമ്മാനം വിതരണം ചെയ്തു. ജോഷി കുമ്മേനിയില്‍, ജസ്റ്റിന്‍ മനപ്പുറത്ത്, അഭിലാഷ് കോഴിക്കോട്ട്, ഡേവീസ് കല്ലറക്കല്‍, നൈസ് തേനംമാക്കല്‍, ജോസ് കോഴിക്കോട്ട്, ഷൈനി തെക്കലഞ്ഞിയില്‍, ബിന്‍സി ഞള്ളായില്‍, സിജു കോഴിക്കോട്ട് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments