Breaking...

9/recent/ticker-posts

Header Ads Widget

മുനമ്പം സമരപ്പന്തല്‍ സന്ദര്‍ശിച്ചു



മുനമ്പത്ത് കുടിയിറക്കല്‍ ഭീഷണി നേരിടുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കടുത്തുരുത്തി താഴത്തു പള്ളി ഫൊറോനയിലെ AKCC യൂണിറ്റുകളുടെയും വിവിധ സംഘടന കളുടെയും നേതൃത്വത്തില്‍ മുനമ്പം സമരപ്പന്തല്‍ സന്ദര്‍ശിച്ചു.  വഖഫ് ബോര്‍ഡ് നിയമനിര്‍മാണം പരിഷ്‌ക്കരിക്കാന്‍ ഭരണ, പ്രതിപക്ഷങ്ങള്‍ തയാറാകണമെന്നും നാട്ടിലെ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാതെ പരിഹാരം കണ്ടെത്താന്‍ ഇരുകൂട്ടരും ഒന്നിച്ചു നില്‍ക്കണമെന്നും  ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു. വഖഫ് ബോര്‍ഡല്ല, ഒരു മതനിയമവും ഇന്ത്യന്‍ ജുഡീഷ്യറിക്ക് മുകളിലാകാന്‍ പാടില്ലെന്നും വഖഫിന്റെ അപകടകരമായ അധിനിവേശ നിയമത്തെ കേരള സമൂഹത്തിന്റെ പൊതുവേദികളില്‍ ചര്‍ച്ചയാക്കിയത് മുനമ്പത്തെ സമരപന്തലാണെന്നും കേരളസമൂഹം ഇക്കാര്യത്തില്‍ മുനമ്പം സമൂഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും ഫാ.ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു

. താഴത്തുപള്ളി സഹവികാരി ഫാ.മാത്യു തയ്യില്‍, എകെസിസി കടുത്തുരുത്തി മേഖല പ്രിസിഡന്റ് രാജേഷ് ജെയിംസ് കോട്ടായില്‍, സെക്രട്ടറി ജോര്‍ജ് മങ്കുഴിക്കരി, യൂണിറ്റ് പ്രസിഡന്റ് സന്തോഷ് നടുപ്പറമ്പില്‍, കൈക്കാരന്മാരായ ജോസ് ജെയിംസ് നിലപ്പന, സോണി ആദപ്പള്ളി, പിതൃവേദി പാലാ രൂപത വൈസ് പ്രസിഡന്റ് മാത്യു പൈലോ കോച്ചേരി, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അല്‍ഫോന്‍സാ മഠത്തിപ്പറമ്പില്‍, വിവിധ സംഘടന പ്രതിനിധികള്‍, പള്ളി കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍പങ്കെടുത്തു





Post a Comment

0 Comments