Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് എമ്മിന്റെ അറുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ക്യാമ്പ് നവംബര്‍ 8 ന്



കേരള കോണ്‍ഗ്രസ് എമ്മിന്റെ അറുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ കോട്ടയം ജില്ലാ കമ്മിറ്റി അംഗങ്ങളും  ജില്ലയില്‍ നിന്നുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളും പങ്കെടുക്കുന്ന ക്യാമ്പ് നവംബര്‍ 8 ന് പാലായില്‍ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാലാ സണ്‍സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9.30ന് ആരംഭിക്കുന്ന ക്യാമ്പ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയും സംസ്ഥാന  ഭരണവും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് മന്ത്രി റോഷി അഗസ്റ്റിന്‍ നേതൃത്വം നല്‍കും


. കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളും പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ഗവ ചീഫ് വിപ്പ് ഡോക്ടര്‍ എന്‍ ജയരാജ് എംഎല്‍എയും, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പും കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയും എന്ന വിഷയത്തില്‍ അഡ്വക്കറ്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയും, പോഷക സംഘടനകളും മാതൃസംഘടനയും എന്ന വിഷയത്തില്‍ അഡ്വക്കറ്റ് ജോബ് മൈക്കിള്‍ എംഎല്‍എയും ക്ലാസ് നയിക്കും. മുന്‍ എംപി തോമസ് ചാഴികാടന്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, വി.റ്റി ജോസഫ് എന്നിവര്‍ സംസാരിക്കും. റബര്‍ വില ഇടിവിനെതിരെയുള്ള പ്രക്ഷോഭം  വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്ര അവഗണന, തുടങ്ങിയവയെക്കുറിച്ചും പ്രക്ഷോഭ പരിപാടികളെക്കുറിച്ചും  ചര്‍ച്ച ചെയ്യും. 2025ല്‍ നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നതിനെക്കുറിച്ചും പാര്‍ട്ടിയുടെ അറുപതാം വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ചും ക്യാമ്പില്‍ രൂപരേഖ അവതരിപ്പിക്കും.  ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, ജോജി കുറത്തിയാടന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments