കേരളാ ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 5ന് കോട്ടയത്ത് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ ക്ഷേത്രങ്ങളിലും വിവിധ പള്ളികളിലും ആഘോഷങ്ങളോട് അനുബന്ധിച്ച് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെയുണ്ടായ കോടതി വിധിയെ തുടര്‍ന്നുള്ള പ്രതിസന്ധികളിലേക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനായാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ആനകളുടെ കുറവ് മൂലം എഴുന്നള്ളിപ്പുകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
കാലങ്ങളായി തുടര്‍ന്നുവരുന്ന ആചാരങ്ങള്‍ നിലയ്ക്കണമെന്ന് ആഗ്രഹിക്കുന്ന ചില സംഘടനകളാണ് ഇതിന് പിന്നിലെന്നും ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ആരോപിച്ചു. ഇത്തരം സംഘടനകള്‍ വന്‍തുക വിദേശഫണ്ട് സ്വീകരിച്ചു കൊണ്ടാണ് കോടതികളില്‍ ആന എഴുന്നള്ളത്ത് പോലുള്ള ആചാരങ്ങള്‍ നിര്‍ത്തലാക്കാന്‍ ഹര്‍ജികള്‍ നല്‍കിയിട്ടുള്ളതെന്നും ഇവര്‍ ആരോപിച്ചു. ഈ സാഹചര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ആവശ്യപ്പെട്ടുമാണ് കോട്ടയത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചിട്ടുള്ളതെന്നും ഇവര്‍ പറഞ്ഞു. രാജേഷ് പല്ലാട്ട്, രാജേഷ് നട്ടാശ്ശേരി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments