Breaking...

9/recent/ticker-posts

Header Ads Widget

കേരളപ്പിറവി ദിനാഘോഷം നടത്തി



കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ്  ആശുപത്രിയും നഴ്‌സിംഗ്‌ കോളേജും സംയുക്തമായി കേരളപ്പിറവി ദിനാഘോഷം നടത്തി. ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ സുനിത, നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോക്ടര്‍ ജോസിന, എന്നിവര്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു . 

ആശുപത്രിഅങ്കണത്തില്‍ നടന്ന ആഘോഷ പരിപാടികളില്‍ ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ അനിജ,  ഹോസ്പിറ്റല്‍ ചാപ്ലിന്‍ ഫാദര്‍ സണ്ണി വേങ്ങചേരില്‍, കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ സ്റ്റാര്‍ലി  തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നിക്‌സിയ ബാസ്റ്റിന്‍ ആശംസ സന്ദേശം നല്‍കി. കോളേജ് ഓഫ് നഴ്‌സിംഗ് കുട്ടികള്‍  മെഗാ തിരുവാതിര അവതരിപ്പിച്ചു.. നഴ്‌സിംഗ് കോളേജിലെ എല്ലാ കുട്ടികളും ചേര്‍ന്ന് അവതരിപ്പിച്ച  പരിപാടി കേരളപ്പിറവി ആഘോഷത്തില്‍ശ്രദ്ധേയമായി.





Post a Comment

0 Comments