Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ പഞ്ചായത്തിന്റെ അഭിമുഖ്യത്തില്‍ ഹരിതസഭ ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്നു.



മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കിടങ്ങൂര്‍ പഞ്ചായത്തിന്റെ അഭിമുഖ്യത്തില്‍  ഹരിതസഭ ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്നു.  കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ ഹരിത സഭ ഉദ്ഘാടനം ചെയ്തു. ഹോളിക്രോസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് വോളണ്ടിയര്‍ ശ്രീലക്ഷ്മി അധ്യക്ഷയായിരുന്നു. ഹോളി കോസ് HSS വിദ്യാര്‍ത്ഥിനി അന്ന ജോമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 


കിടങ്ങൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി രാജേഷ്, ഹോളിക്രോസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.സിന്ധുറാണി പി.ജെ, ഹോളിക്രോസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ സോമി മാത്യു,  കിടങ്ങൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബോബി മാത്യു,  പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മിനിജ പി തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സനല്‍കുമാര്‍, ശുചിത്വമിഷന്‍  BRP ഹരികുമാര്‍ മറ്റക്കര, ഹോളിക്രോസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ്, ദേവീകൃഷ്ണ,  എബിന്‍ ജോയി തുടങ്ങിയവര്‍ സംസാരിച്ചു.  ഹോളിക്രോസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍  ഫ്ളാഷ് മോബ് അവതരിപ്പിച്ചു.




Post a Comment

0 Comments