കൂരോപ്പട പഞ്ചായത്തിനെ മാലിന്യമുക്തമാക്കാന്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. വിവിധ സ്കൂളുകളില്‍ നിന്നായി ഹരിതസഭയില്‍ 150 തോളം കുട്ടികള്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ഹരിതസഭയുടെ ഉദ്ഘാടനം ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്എസ് ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാത്ഥി ജുവല്‍ ലിപ്പി ബിനോ നിര്‍വ്വഹിച്ചു. കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു, കോത്തല ഗവ.ഹൈസ്കൂളിലെ സ്വാതി കൃഷ്ണ , പഞ്ചായത്ത് സെക്രട്ടറി സുനിമോള്‍ എസ് ,
അസിസ്റ്റന്റ് സെക്രട്ടറി സിന്ധു സി എന്‍, പഞ്ചായത്ത് എച്ച് ഐ മഞ്ജു എം എം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ്, രാജമ്മ ആന്‍ഡ്രൂസ്, ആശാ ബിനു, ശുചിത്വമിഷന് പാമ്പാടി ബ്ലോക്ക് റിസോഴ്സ് പേഴസണ്‍ ഹരികുമാര്‍ മറ്റക്കര തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിദ്യാര്‍ത്ഥികള്‍ റിപ്പോര്‍ട്ടിലൂടെ ആവശ്യപ്പെട്ട നിര്‍ദ്ദേശങ്ങളും, പരാതികളും ആവശ്യങ്ങളും അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് പ്രസിഡന്റ് കുട്ടികള്‍ക്ക് ഉറപ്പ് നല്കി.
0 Comments