എം.സി റോഡില്‍ നീലിമംഗലം പാലത്തിനു സമീപം നടു റോഡില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണു. റോഡിനു കുറുകെ വൈദ്യുതി വിതരണത്തിനായി സ്ഥാപിച്ചിരുന്ന ലൈനാണ് വൈകിട്ട് മൂന്നരയോടെ പൊട്ടി വീണത്. ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് വൈദ്യുതി ലൈന്‍ റോഡരികിലേയ്ക്ക് ഉണങ്ങിയകമ്പ് ഉപയോഗിച്ച് മാറ്റിയിട്ടു. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന വഴിയിലാണ് അപ്രതീക്ഷിതമായി വൈദ്യുതി ലൈന്‍ പൊട്ടി വീണത്. വൈദ്യുതി ലൈന്‍ പൊട്ടി വീണതിനെ തുടര്‍ന്ന് എംസി റോഡില്‍ വന്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. കെ.എസ്.ഇബി അധികൃതരും പൊലീസും സ്ഥലത്ത്എത്തി.
0 Comments