Breaking...

9/recent/ticker-posts

Header Ads Widget

KSRTC യുടെ ബഡ്ജറ്റ് ടൂറിസം പ്രോഗ്രാമില്‍ മാംഗോ മെഡോസിലേക്ക് ആദ്യ ബസ് എത്തി



KSRTC യുടെ ബഡ്ജറ്റ് ടൂറിസം പ്രോഗ്രാമില്‍, കോട്ടയം ജില്ലയില്‍ നിന്ന് അദ്യമായി ഉള്‍പ്പെടുത്തിയ സ്ഥാപനമായ മാംഗോ മെഡോസിലേക്ക് തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയില്‍ നിന്നും ആദ്യ ബസ് എത്തി. മംഗോ മേഡോസില്‍ എത്തിയ ബസിനും യാത്രക്കാര്‍ക്കും ആഘോഷപൂര്‍വമായ സ്വീകരണം നല്‍കി. സ്വീകരണ പരിപാടി മോന്‍സ് ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. 


കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ബി സ്മിത അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി സുനില്‍ മുഖ്യപ്രഭാഷണം നടത്തി. മംഗോ മേഡോസ് ഉടമ എന്‍ കെ കുര്യന്‍, KSRTC BTC സ്റ്റേറ്റ് കോഡിനേറ്റര്‍ ആര്‍ സുനില്‍കുമാര്‍, സോണല്‍ കോഡിനേറ്റര്‍ അനീഷ് ആര്‍ , ഡിസ്ട്രിക് കോഡിനേറ്റര്‍ വി.പി പ്രശാന്ത്, വാര്‍ഡ് മെബര്‍ പൗളി ജോര്‍ജ്, എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments