Breaking...

9/recent/ticker-posts

Header Ads Widget

അത്യാഹിത വിഭാഗത്തില്‍ തീ പിടിത്തം.



കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ തീ പിടിത്തം. അത്യാഹിത വിഭാഗത്തിന്റെ മൂന്നാം നിലയിലാണ് തിങ്കളാഴ്ച രാത്രി തീ പടര്‍ന്നത്. മൂന്നാം നിലയില്‍ ശൗചാലയത്തിനു സമീപം കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണു തീ പിടിച്ചത്. പോലീസ് ഉദ്യോഗസ്ഥരും ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരും ചേര്‍ന്നു തീ നിയന്ത്രണ വിധേയമാക്കി. ഇതോടെ വന്‍ അത്യാഹിതം ഒഴിവാകുകയായിരുന്നു. 


ഓര്‍ത്തോ രോഗികളെ കിടത്തുന്ന ഭാഗത്താണു തീ പിടിത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനാ സംഘം കോട്ടയത്തു 1 നിന്നും എത്തിയപ്പോഴേയ്ക്കും തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. രോഗികള്‍ കിടക്കുന്ന വാര്‍ഡ് ശൗചാലയത്തില്‍ നിന്നും അല്പം അകലെയായതുംആശ്വാസമായി.




Post a Comment

0 Comments