വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി യുടെ സ്ഥാപകനായ ഡോ. കുമാര്‍ബാഹുലേയനെ കേരളപ്പിറവി ദിനത്തില്‍ കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ആതുര ചികിത്സാ രംഗത്തും, സാമൂഹ്യസേവന-ടൂറിസം രംഗത്തും സമഗ്രസംഭാവനകള്‍ നല്കിയ മഹദ് വ്യക്തിത്വമാണ് 98 കാരനായ ഡോക്ടര്‍ കുമാര്‍ ബാഹുലേയന്‍ പിന്നോക്ക പ്രദേശമായ മറവന്‍തുരുത്ത് - ഉദയനാപുരം ഗ്രാമ പഞ്ചായത്തുകളില്‍ശുചിത പരിപാലന പരിപാടിയുടെ ഭാഗമായി അര്‍ഹരായ വരെ കണ്ടെത്തി ശൗചാലയങ്ങള്‍ സ്ഥാപിച്ചു നല്‍കികൊണ്ടാണ് പ്രവാസിയായ ഡോക്റ്റര്‍ കുമാര്‍ ബാഹുലേയന്‍ ജന്മനാട്ടില്‍ ക്ഷേമ വികസന സംരംഭങ്ങള്‍ ആരംഭിച്ചു
ഇന്‍ഡോ അമേരിക്കന്‍മള്‍ട്ടി സ്പെഷ്യലിറ്റി ആശുപത്രി നേഴ്‌സിങ് തെറാപ്പികോളേജുകള്‍ , ടൂറിസം റിസോര്‍ട്ടുകള്‍, ഡയറി ഫാo ,ജൈവകൃഷി പദ്ധതികള്‍ എന്നിവയെല്ലാം ഡോക്ടറുടെ നേതൃത്വത്തില്‍ ആരംഭിച്ചു.. ആതുര ശുശ്രൂഷാ രംഗത്തും ചെമ്മനാകരിയിലേക്കുള്ള റോഡുനിര്‍മ്മാണവുമടക്കം.ഡോക്റ്റര്‍ ബഹുലേയന്‍ ദേശത്തിന് നല്‍കിയ വിലപ്പെട്ട സേവനങ്ങളുടെ പേരിലാണ് കേരളപ്രദേശ് ഗാന്ധിദര്‍ശന്‍ വേദി അദ്ദേഹത്തെ ആദരിച്ചത്. . സംസ്ഥാന സെക്രട്ടറി ഏ കെ ചന്ദ്രമോഹന്‍ കോട്ടയം ജില്ലാ ചെയര്‍മാന്‍ പ്രസാദ് കൊണ്ടുപ്പറമ്പില്‍, മോഹന്‍ ഡി ബാബു, ടി വി ഉദയഭാനു, എന്‍ സി തോമസ്, കെ ടി തോമസ്, തോമസ് താളനാനി, ജെസ്സി, പ്രവീണ്‍ലാല്‍ പ്രസാദ് എന്നിവര്‍ ചേര്‍ന്ന് ഡോ. കുമാര്‍ ബാഹുലേയനെ പൊന്നാട അണിയിച്ചും മെമെ |ന്റോ നല്‍കിയും ആദരിച്ചു.ദീനനുകമ്പയും നാട്ടിലെ ജനങ്ങളുടെ ശ്രേയസുമാണ് തന്റെ മനസില്‍ ഉണ്ടായിരുന്ന തെന്നുഡോക്ടര്‍പറഞ്ഞു.
0 Comments