ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ കുറുപ്പന്തറ പുളിന്തറ വളവിന് സമീപം വീണ്ടും വാഹനാപകടം. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു പജീറോയാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ ഓടയില്‍ ഇടിച്ചിറങ്ങിയാണ് നിന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക റബര്‍ നഴ്‌സറിയിലെ പൂച്ചട്ടികളും കാറടിച്ച് തകര്‍ന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.
0 Comments