Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് ഉപജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ 13, 19, 20, 21 തീയതികളില്‍



 കുറവിലങ്ങാട് ഉപജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ 13, 19, 20, 21 തീയതികളില്‍ കുറവിലങ്ങാട് നസ്രത്ത് ഹില്‍ ഡി പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കളത്തൂര്‍ സെന്റ് മേരീസ്എല്‍ പി സ്‌കൂള്‍, കുറവലങ്ങാട് ഗവണ്‍മെന്റ് യുപി സ്‌കൂള്‍ എന്നിവിടങ്ങളിലായി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കടുത്തുരുത്തി വൈക്കം നിയോജകമണ്ഡലങ്ങളിലെ 9  പഞ്ചായത്തുകളില്‍ നിന്നുള്ള 103സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. 251 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. 3 സ്‌കൂളുകളിലായി 13 വേദികളിലാണ് ക്രമീകരിച്ചിരിക്കുന്നത്. 


പതിമൂന്നാം തീയതി രചനാ മത്സരങ്ങളും 19 മുതല്‍ 21 വരെ തീയതികളില്‍ വിവിധ സ്റ്റേജ് ഇനങ്ങളുമാണ് നടക്കുക. ഇത്തവണ പണിയനൃത്തം, ഇരുള നൃത്തം, മലപ്പുലയ ആട്ടം എന്നീ ഗോത്ര കലകളും മത്സര ഇനങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 13 രാവിലെ 9.30 ന് നസ്രത്ത് ഡീ പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സമ്മേളനം അഡ്വക്കേറ്റ് മോന്‍സ് ജോസഫ് എംഎല്‍എ  ഉദ്ഘാടനം ചെയ്യും. നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍ കലാമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. 21ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം സി കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കലാമേളയുടെ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ച പ്രവര്‍ത്തനം ആരംഭിച്ചതായി സംഘാടകസമിതി ചെയര്‍പേഴ്‌സണല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ മിനി മത്തായി, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഡോ. കെ ആര്‍ ബിന്ദുജി, ജനറല്‍ കണ്‍വീനര്‍ ഫാദര്‍ ഡിനില്‍ ജോണ്‍ പുല്ലാട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായ സിന്‍സി മാത്യു, രാജു വി എം, അനീഷ് തോമസ്, ഹെഡ്മാസ്റ്റേഴ്‌സ് ഫോറം സെക്രട്ടറി പ്രകാശന്‍ കെ, തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍പങ്കെടുത്തു





Post a Comment

0 Comments