ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ , ലെന്‍സ്ഫെഡിന്റെ കോട്ടയം ജില്ലാ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച ചെറുവാണ്ടൂര്‍ കെ.എന്‍.ബി. ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10-ന് മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ്, എല്‍.എസ്.ജി.ഡി.ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ കമ്മറ്റി ഓഫീസിന്റ ഉദ്ഘാടനം പേരൂര്‍ കണ്ടംഞ്ചിറ ജംങ്ഷനില്‍ വ്യാഴാഴ്ച രാവിലെ ഒന്‍പതിന് സംസ്ഥാന പ്രസിഡന്റ് സി.എസ്.വിനോദ്കുമാര്‍ നിര്‍വഹിക്കും.
കെ. സ്മാര്‍ട്ട് പദ്ധതിയിലെ ന്യൂനതകള്‍ ഒഴിവാക്കിയതിനുശേഷം പഞ്ചായത്തുകളില്‍ നടപ്പാക്കണമെന്നും നിര്‍മ്മാണമേഖലയിലെ ആവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കുക, പ്ലാന്‍ വരയ്ക്കുന്നതിനും സൂപ്പര്‍വിഷന്‍ നടത്തുന്നതിനും ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കി വരുന്ന അതേ ലൈസന്‍സ് ഉപയോഗിച്ച് പൊതുമരാമത്ത് വര്‍ക്കുകള്‍ ചെയ്യുന്നതിനുള്ള അനുമതി നല്‍കുക,തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പാക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് കെ.സന്തോഷ്‌കുമാര്‍,വൈസ് പ്രസിഡന്റ് ഡി.വിനയകുമാര്‍, സെക്രട്ടറി കെ.കെ.അനില്‍കുമാര്‍, ട്രഷറര്‍ ടി.സി.ബൈജു, സ്റ്റേറ്റ് വെല്‍ഫയര്‍ ജോയിന്റ് കണ്‍വീനര്‍ കെ.എന്‍.പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍പങ്കെടുത്തു.
0 Comments