Breaking...

9/recent/ticker-posts

Header Ads Widget

മണിയംകുളം രക്ഷാഭവന് സഹായ ഉപകരണങ്ങള്‍ നല്‍കി.



ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തില്‍ മണിയംകുളം രക്ഷാഭവന് സഹായ ഉപകരണങ്ങള്‍ നല്‍കി.  മരുന്നുകള്‍, വീല്‍ ചെയര്‍, എയര്‍ ബഡ്ഡ്, രോഗികള്‍ക്കുള്ള ബാക്ക് റസ്റ്റ് തുടങ്ങിയ സാധനങ്ങളാണ്  വിതരണം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം അരുവിത്തുറ ലയണ്‍സ് ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരവരാകത്തിന്റെ അദ്ധ്യക്ഷതയില്‍ ലയണ്‍സ് ഡിസ്ട്രിക്ട് 318 ബി ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം നിര്‍വ്വഹിച്ചു. ക്ലബ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രൊഫ: റോയി തോമസ് കടപ്ലാക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി മനേഷ് കല്ലറക്കല്‍, വൈസ് പ്രസിഡന്റ് ജോജോ പ്ലാത്തോട്ടം, രക്ഷാഭവന്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍ജോ തുടങ്ങിയവര്‍ പ്രസംഗിച്ചു. ലയണ്‍ മെമ്പര്‍മാരായ ജോസ് മനക്കല്‍, സ്റ്റാന്‍ലി തട്ടാംപറമ്പില്‍, മാത്യു വെള്ളാപാണിയില്‍, ക്രിസ്റ്റോം കല്ലറക്കല്‍, സിസ്റ്റര്‍ റോസ്‌ന എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


.




Post a Comment

0 Comments