കരൂര്‍ ലാറ്റക്‌സ് ഫാക്ടറിയില്‍ നിന്നും അമോണിയ കലര്‍ന്ന മലിനജലം സംസ്‌കരിക്കാതെ പുറത്തേക്കൊഴുക്കുന്നതില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍ വെള്ളഞ്ചൂരിലെ ഫാക്ടറിക്കുമുന്നില്‍ ഉപരോധസമരം നടത്തി. അസഹ്യമായ ദുര്‍ഗന്ധവും കുടിവെള്ളസ്രോതസ്സുകളുടെ മലിനീകരണവും മൂലമുള്ള ദുരിതത്തിന് പരിഹാരമാവാതെ ഫാക്ടറി പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികള്‍.
0 Comments