Breaking...

9/recent/ticker-posts

Header Ads Widget

മേജര്‍ രാമസ്വാമി പരമേശ്വരന്‍ പരം വീര്‍ചക്ര വീരമൃത്യു ദിനം ആചരിച്ചു



രാമപുരത്ത് മേജര്‍ രാമസ്വാമി പരമേശ്വരന്‍ പരം വീര്‍ചക്ര യുടെ 38 ആം വീരമൃത്യു ദിനം ആചരിച്ചു. 1987 ല്‍ നവംബര്‍ 25 ന്  ശ്രീലങ്കയില്‍ ശത്രുക്കളുമായി നേരിട്ടു നടന്ന ഏറ്റുമുട്ടലില്‍  രാജ്യത്തിനുവേണ്ടി ജീവന്‍ ബലി അര്‍പ്പിച്ച  മേജര്‍ രാമസ്വാമി പരമേശ്വരന് ധീരതക്കുള്ള പരമോന്നത ബഹുമതി 'പരം വീര്‍ ചക്ര' നല്കി രാജ്യം ആദരിച്ചിരുന്നു. അദ്ദേഹത്തിന്റെ  38 ആം വീരമ്രുത്യു ദിനം നവംബര്‍ 25 ന് സ്വന്തം നാടായ രാമപുരത്ത്  രാമപുരം എക്‌സ് സര്‍വ്വീസ് മെന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. സ്മൃുതി മണ്ഡപത്തില്‍ പാങ്ങോട് മിലിട്ടറി സ്റ്റേഷന്‍ കമാണ്ടര്‍ ബ്രിഗേഡിയര്‍ സലില്‍ എം. പി. പുഷ്പചക്രം അര്‍പ്പിച്ചു. 

സര്‍വ്വീസിലുള്ള സീനിയര്‍ അംഗങ്ങള്‍,  രാമപുരത്തെയും മറ്റുകരകളിലെയും  വിരമിച്ച സേനാംഗങ്ങള്‍, രാമപുരം ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്  ലിസ്സമ്മ മത്തച്ചന്‍, വൈസ് പ്രസിഡന്റ്റ് സണ്ണി പൊരുന്നക്കോട്ട്, മറ്റു പഞ്ചായത്ത് അംഗങ്ങള്‍, നാട്ടുകാര്‍, NCC  കേഡറ്റ്‌സ്  മുതലായവര്‍ ധീരയോദ്ധാവിന് പുഷ്പാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന്  നടന്ന സൈനിക ക്ഷേമ സമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ്   കേണല്‍ കെ. എന്‍. വി ആചാരി അദ്ധ്യക്ഷത വഹിച്ചു. മേജര്‍ പരമേശ്വരന്‍ പരം വീര്‍ ചക്രയുടെ കുടുംബാംഗങ്ങളെയും  സേനാംഗങ്ങളുടെ വിധവകളെയും  പൊന്നാടയണിയിച്ച് ആദരിച്ചു. സെര്‍ജന്റ് വിജയകുമാര്‍, ട്രസ്റ്റ്    സെക്രട്ടറി  സുബെദാര്‍ മേജര്‍ ഗോപാലകൃഷ്ണന്‍,   രക്ഷാധികാരി മേജര്‍ വി. എം. ജോസഫ്, വൈസ് പ്രസിഡന്റ് കേണല്‍ മധുബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Post a Comment

0 Comments