കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭ കോട്ടയം ജില്ല സമ്മേളനം നവംബര്‍ 9, 10 തീയതികളില്‍ ഏറ്റുമാനൂര്‍ വ്യാപാര ഭവന്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 9 ന് രാവിലെ 10 മണിക്ക് സമ്മേളന നഗരിയില്‍ ജില്ലാ പ്രസിഡണ്ട് പി കെ സാബു പതാക ഉയര്‍ത്തും. ഉച്ചകഴിഞ്ഞ് 2 30ന് ഏറ്റുമാനൂര്‍ പട്ടിത്താനം ജംഗ്ഷനില്‍ നിന്നും സമ്മേളന നഗരിയിലേക്ക് പ്രകടനം ആരംഭിക്കും. വൈകുന്നേരം 5ന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി അഡ്വക്കേറ്റ് ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും.
മന്ത്രി വി എന്‍ വാസവന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും. കെ എം എസ് എസ് സംസ്ഥാന പ്രസിഡണ്ട് ബി സുഭാഷ് ബോസ് ആറ്റുകാല്‍ ആമുഖ പ്രഭാഷണം നടത്തും. പത്താം തീയതി രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം അഡ്വക്കേറ്റ് കെ ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ വനിതാ സമ്മേളനം നടക്കും. വനിതാവേദി ജില്ലാ പ്രസിഡണ്ട് രജനി അനില്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ലതികാ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വനിതാവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഓമന കുട്ടപ്പന്‍ മുഖ്യപ്രഭാഷണം നടത്തും. സംഘാടകസമിതി ഭാരവാഹികളായ സന്തോഷ് പി സി, രതീഷ് കെ എം, പി വി ഷാജിമോന്‍, പി കെ സാബു, അരുണ്‍ കെ കെ, രജനി അനില്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments