മാന്‍വെട്ടം സെന്റ് ജോര്‍ജ് പള്ളിയുടെ പുതിയ ഇടവക അജപാലന കേന്ദ്രത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. പേരുപോലെ തന്നെ പ്രാധാന്യമുള്ളവയാണ് അജപാലന കേന്ദ്രങ്ങളെന്ന് ബിഷപ് പറഞ്ഞു. അജപാലന കേന്ദ്രത്തിന് മുന്നില്‍ ബിഷപ് ദീപം തെളിയിച്ചു. വികാരി ജനറാള്‍മാരായ മോണ്‍ ജോസഫ് തടത്തില്‍, മോണ്‍ ജോസഫ് മലേപ്പറമ്പില്‍, മോണ്‍ ജോസഫ് കണിയോടിക്കല്‍, ഇടവക വികാരി റവ.ഡോ. സൈറസ് വേലംപറമ്പില്‍,
ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ.അബ്രഹാം കൊല്ലിതാനത്തുമലയില്‍, ഫാ.സെബാസ്റ്റ്യന്‍ പടിക്കകുഴുപ്പില്‍, ഫാ.ജോസഫ് ചൂരക്കല്‍, മോന്‍സ് ജോസഫ് എംഎല്‍എ, മുന്‍ എംപി തോമസ് ചാഴികാടന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, കല്ലറ, മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ജോണി തോട്ടുങ്കല്‍, കോമളവല്ലി രവീന്ദ്രന്‍, സുനു ജോര്‍ജ്, ബിജു കൊണ്ടുകാലാ, കുര്യന്‍ ജോസഫ് മുതുകാട്ടുപറമ്പില്‍, സെക്രട്ടറി ജോര്‍ജ് പുത്തൂപ്പള്ളി, സെബാസ്റ്റ്യന്‍ വിരുത്തിയില്‍, കൈക്കാരന്മാരായ മാത്യൂസ് കെ. മാത്യൂ പുല്ലാപ്പള്ളി, ജോസ് കെ.എം. കലയന്താനം, ജോസ് റ്റി. ജെയിംസ് തടിയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അജപാലന കേന്ദ്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന കൈകള്‍ നീട്ടി അനുഗ്രഹിക്കുന്ന ഒരു ഈശോയുടെ രൂപവും, ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ ചാവറ കുര്യാക്കോസ് പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും ചിത്രങ്ങളും ശ്രദ്ധേയമാണ്.
0 Comments