Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളി സഹകരണ ബാങ്കിന് കേരള ബാങ്കിന്റെ എക്‌സലന്‍സ് പുരസ്‌കാരം.



മരങ്ങാട്ടുപിള്ളി  സഹകരണ ബാങ്കിന് കേരള ബാങ്കിന്റെ എക്‌സലന്‍സ് പുരസ്‌കാരം.  മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കാണ്  കേരള ബാങ്ക്  എക്‌സലന്‍സ് അവാര്‍ഡ് നല്‍കുന്നത്. ക്യാഷ് അവാര്‍ഡും മെമന്റോയും ബാങ്ക് പ്രസിഡന്റ് എം.എം. തോമസ് മേല്‍വെട്ടവും ഭരണസമിതിയംഗങ്ങളും സെക്രട്ടറിയും ചേര്‍ന്ന് കേരളാ ബാങ്ക് മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.രവീന്ദ്രനില്‍  നിന്നും ഏറ്റു വാങ്ങി.


 ബാങ്കിലെ ആകെ നിക്ഷേപം, ബാങ്കിന് കേരളാ ബാങ്കിലുള്ള നിക്ഷേപവും ഓഹരിയും, സാമ്പത്തിക അച്ചടക്കത്തിനുള്ള നിരീക്ഷണം, യഥാസമയം റിട്ടേണുകളുടെ  സമര്‍പ്പണം, വായ്പ കുടിശ്ശിഖ ശതമാനം, കാര്‍ഷിക വായ്പ, സ്‌കീമാറ്റിക് വായ്പകള്‍, നൂതന വായ്പാ പദ്ധതികള്‍, അംഗങ്ങളുടെ വര്‍ദ്ധനവ്, ഓഹരി മൂലധനം, പ്രവര്‍ത്തന മൂലധനം, അംഗങ്ങള്‍ക്ക് നല്‍കുന്ന ലാഭവിഹിതം, സ്വയം സഹായ സംഘങ്ങളുടെ എണ്ണം, ബാങ്ക് സ്വന്തം നിലയില്‍ നടപ്പാക്കിയ പദ്ധതികള്‍, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം, വികസന പ്രവര്‍ത്തനങ്ങള്‍  തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ബാങ്കിന് ഈ അവാര്‍ഡ് ലഭിച്ചത്. ക്ലാസ്സ് 1 സൂപ്പര്‍ ഗ്രേഡ് വിഭാഗത്തില്‍പെടുന്ന ബാങ്കിന് 17000 അംഗങ്ങളും 182 കോടി രൂപയുടെ നിക്ഷേപവും 117 കോടി രൂപയുടെ വായ്പയുമുണ്ട്. 103.17 ലക്ഷം രൂപ ലാഭം നേടിയ ബാങ്ക് അംഗങ്ങള്‍ക്ക് തുടര്‍ച്ചയായി 25% ലാഭവിഹിതവും നല്‍കുന്നുണ്ട്.




Post a Comment

0 Comments