Breaking...

9/recent/ticker-posts

Header Ads Widget

ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി



മറവന്‍ തുരുത്തില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി.  മറവന്‍തുരുത്ത് ശിവപ്രസാദത്തില്‍ ഗീത (60),  കള്‍ ശിവപ്രിയ (35) എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെ മറവന്‍തുരുത്ത് വാളോര്‍മംഗലത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ശിവപ്രിയയുടെ ഭര്‍ത്താവ് നിധീഷ് പോലീസില്‍ കീഴടങ്ങി. കൊലയ്ക്ക് ശേഷം നാലു വയസുള്ള മകള്‍ക്കൊപ്പം നിധീഷ്  നേരേകടവിലെ ബന്ധു വീട്ടിലെത്തിയപ്പോള്‍ വസ്ത്രത്തില്‍ ചോര പുരണ്ടിരിക്കുന്നതു കണ്ട് ബന്ധുക്കള്‍ ചോദിച്ചപ്പോഴാണ് ഇയാള്‍ കൊലപാതകത്തെക്കുറിച്ച് പറഞ്ഞത്. പിന്നീട് ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിച്ചതിനെ ത്തുടര്‍ന്ന് ഇയാള്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. 

കൈക്ക് പരിക്കേറ്റ നിധീഷിനെ പോലീസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിവപ്രിയയെ കട്ടിലിലും ഗീതയെ നിലത്തുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. കുറച്ചുനാളുകളായി കുടുംബവുമായി അകന്നുകഴിയുന്ന നിധീഷ് ഉദയനാപുരം നേരേകടവ് ഭാഗത്ത് ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. ഇവിടെനിന്നെത്തിയാണ് കൃത്യം നിര്‍വഹിച്ചത്. ഭാര്യക്കൊപ്പമുണ്ടായിരുന്ന നാല് വയസുള്ള പെണ്‍കുഞ്ഞിനെ ഇയാള്‍ എടുത്തുകൊണ്ട് പോയി. കനത്ത മഴയായിരുന്നതിനാല്‍ സമീപവാസികള്‍ ആരുംതന്നെ സംഭവം അറിഞ്ഞില്ല. നേരേകടവിലെ വീട്ടില്‍ പപ്പടം നിര്‍മിച്ചു വില്‍പ്പന നടത്തിവരികയായിരുന്നു നിധീഷ്. ഒന്നര വര്‍ഷം മുമ്പ് ഗള്‍ഫില്‍നിന്ന് അവധിക്കെത്തിയ ഗീതയുടെ മകന്‍ തുറുവേലിക്കുന്നിലുണ്ടായ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടിരുന്നു. പിന്നീട് ഗീതയ്ക്കൊപ്പമായിരുന്നു മകളും മരുമകനും താമസിച്ചിരുന്നത്.





Post a Comment

0 Comments