Breaking...

9/recent/ticker-posts

Header Ads Widget

കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവക കൂട്ടായ്മ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു



 കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനത നടത്തുന്ന അതിജീവന പോരാട്ടത്തിന് കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവക കൂട്ടായ്മ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ ദീപം തെളിച്ച് ഐക്യദാര്‍ഡ്യ സമ്മേളനം നടത്തി പ്രമേയം പാസാക്കി. വിലകൊടുത്ത് വാങ്ങിയ ഭൂമിയുടെ യഥാര്‍ത്ഥ ഉടമകളെ, വക്കഫ്  ഭൂമി എന്ന പേരില്‍ കൂടിയൊഴിപ്പിക്കുന്ന നടപടി ഭാരതത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും മതേതരത്വത്തിനും വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് യോഗം പാസാക്കിയ പ്രമേയത്തിലൂടെ പ്രസ്താവിച്ചു. 

മുനമ്പത്ത് വക്കഫ് ബോര്‍ഡ് ഉയര്‍ത്തുന്ന ഭൂമിയുടെ അവകാശവാദം ചെറുത്തു തോല്‍പ്പിക്കുവാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. സെനീഷ് മനപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഫാ. സ്‌കറിയ വേകത്താനം മുഖ്യ പ്രഭാഷണം നടത്തി. ഡേവിസ് കെ .മാത്യു കല്ലറക്കല്‍ പ്രമേയം അവതരിപ്പിച്ചു. ജോഷി കുമ്മേനിയില്‍, അഭിലാഷ് കോഴിക്കോട്ട്, ബേബി തോട്ടാക്കുന്നേല്‍, ലിസി ആമിക്കാട്ട്, കൊച്ചുറാണി ഈരൂരിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സിജു കോഴിക്കോട്ട്, രാജു അറക്കകണ്ടത്തില്‍, ഷൈബി തങ്കച്ചന്‍ താളനാനി, ജോസ് കൊന്നക്കല്‍, കുഞ്ഞു കുട്ടി മഠത്തിപ്പറമ്പില്‍ തുടങ്ങിയവര്‍നേതൃത്വംനല്‍കി.





Post a Comment

0 Comments