Breaking...

9/recent/ticker-posts

Header Ads Widget

പാലാ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ആധുനിക പള്‍മണറി ഫംഗ്ഷന്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചു



പാലാ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ആധുനിക പള്‍മണറി ഫംഗ്ഷന്‍ ലാബ്  പ്രവര്‍ത്തനമാരംഭിച്ചു.  എഫ്.ഒ.ടി, എഫ്.ഇ.എന്‍.ഒ. സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അഡ്വാന്‍സ്ഡ് പള്‍മണറി ഫംഗ്ഷന്‍ ലാബ് പ്രവര്‍ത്തിക്കുന്നത്.  ലാബിന്റെ ഉദ്ഘാടനം പാലാ ഡിവൈഎസ്പി കെ സദന്‍  നിര്‍വ്വഹിച്ചു. രോഗത്തെ നിര്‍ണയിക്കുന്നതിനും ഇത് തടയുന്നതിനും ആധുനിക ചികിത്സകള്‍ ഒരുക്കുന്ന മാര്‍ സ്ലീവാ മെഡിസിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു. 


ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങള്‍ക്ക് ഏറ്റവും ആധുനിക  ചികിത്സകള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് പള്‍മണറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അഡ്വാന്‍സ്ഡ് പള്‍മണറി ഫംഗ്ഷന്‍ ലാബ് പ്രവര്‍ത്തനം തുടങ്ങിയതെന്നു അദ്ദേഹം പറഞ്ഞു. വിവിധങ്ങളായ ശ്വാസകോശരോഗങ്ങളില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആധുനിക ചികിത്സകള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ഫോഴ്‌സ്ഡ് ഓസിലോമെട്രി ടെസ്റ്റ് ( എഫ്.ഒ.ടി ) ഫ്രാക്ഷണല്‍ എക്‌സ്‌ഹേല്‍ഡ് നൈട്രിക് ഓക്‌സൈസ് ( എഫ്. ഇ.എന്‍. ഒ ) സംവിധാനങ്ങളാണ് അഡ്വാന്‍സ്ഡ് പള്‍മണറി ഫംഗ്ഷന്‍ ലാബില്‍  ഒരുക്കിയിരിക്കുന്നത്. പള്‍മണറി വിഭാഗം ഹെഡും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.ജെയ്‌സി തോമസ് അഡ്വാന്‍സ്ഡ് ലാബിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു. ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ്  ഡോ.പോളിന്‍ ബാബു, പള്‍മണറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.രാജ്കൃഷ്ണന്‍.എസ് എന്നിവര്‍ പ്രസംഗിച്ചു. അഡ്വാന്‍ഡ് ലാബ് ഉദ്ഘാടനത്തിന്റെ ഭാഗമായി പാലാ ഡിവിഷന്‍ പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കും ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കുമായി സൗജന്യ ശ്വാസകോശ പരിശോധനകളും നടത്തി.




Post a Comment

0 Comments