Breaking...

9/recent/ticker-posts

Header Ads Widget

പാലാ മാര്‍സ്ലിവാ മെഡിസിറ്റിയില്‍ ഗുരുതര തലച്ചോര്‍ രോഗം ആധുനിക സ്റ്റെന്റിംഗ് ചികിത്സയിലൂടെ ഭേദമാക്കി.



പാലാ മാര്‍സ്ലിവാ മെഡിസിറ്റിയില്‍ ഗുരുതര തലച്ചോര്‍ രോഗം ആധുനിക സ്റ്റെന്റിംഗ് ചികിത്സയിലൂടെ ഭേദമാക്കി. അതിരമ്പുഴ സ്വദേശിനിയായ 58 കാരിക്കാണ് തലച്ചോറില്‍ ഗുരുതര രോഗം ബാധിച്ചിരുന്നത്. തലച്ചോറിലെ  രക്തകുഴലില്‍ വളര്‍ന്നു  വന്ന കുമിളക്ക് സില്‍ക്ക് വിസ്ത ഫ്‌ലോ  ഡൈവെര്‍ട്ടര്‍ സ്റ്റെന്റ് പ്രക്രിയ എന്ന ആധുനിക ചികിത്സ നടത്തിയാണ് ഇവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. രക്തചംക്രമണം വഴിതിരിച്ചു വിട്ടതിന് ശേഷം ധമനികളിലെ വലിയ കുമിളകളെ  സുഖപ്പെടുത്തുന്ന വിദഗ്ദ്ധ ചികിത്സ രീതിയാണിത്. മാര്‍ സ്ലീവാ മെഡിസിറ്റി ന്യൂറോ സര്‍ജറി ആന്‍ഡ് സ്‌പൈന്‍ സര്‍ജറി വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ തലയോട്ടി തുറക്കാതെ ചെയ്യുന്ന എന്‍ഡോവാസ്‌ക്കുലര്‍ സ്റ്റെന്റിംഗ് ചികിത്സ ആണ് ഇവരില്‍ നടത്തിയത്. 


രോഗലക്ഷണങ്ങളും, ധമനിവീക്കം കണ്ടെത്തിയ സ്ഥലവും വലിപ്പവും കണക്കിലെടുത്താണ് ഏറ്റവും ആധുനികമായ സില്‍ക്ക് വിസ്ത സ്റ്റെന്റ് ഉപയോഗിച്ചുള്ള ഫ്‌ളോ ഡൈവേര്‍ഷന്‍ പ്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ന്യൂറോസര്‍ജറി ആന്‍ഡ് സ്‌പൈന്‍ സര്‍ജറി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. സരീഷ് കുമാര്‍ എം.കെ യുടെ നേതൃത്വത്തിലാണ് ചികിത്സ പൂര്‍ത്തിയാക്കിയത്. മൂന്നര മണിക്കൂറോളം നീണ്ട എന്‍ഡോവാസ്‌കുലാര്‍ ചികിത്സയിലൂടെ  അന്യൂറിസത്തിലേക്കുള്ള രക്ത പ്രവാഹം തടയാനും അതിന്റെ വളര്‍ച്ച തടയാനും സാധിച്ചു.അനസ്‌തേഷ്യോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.അനു ജനാര്‍ദ്ദനനും ശസ്ത്രക്രിയയില്‍ പങ്കെടുത്തു. മികച്ച സുരക്ഷ  ഉറപ്പ് വരുത്തുന്ന സില്‍ക്ക് വിസ്ത ഫ്‌ലോ ഡൈവെര്‍ട്ടര്‍ സ്റ്റെന്റ്  ചികിത്സയിലൂടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ രോഗം ഭേദപ്പെടുത്തി രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാനും സാധിച്ചു. തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികളില്‍ ഉണ്ടാകുന്നു വീക്കമാണ് അന്യൂറിസം. കഠിനമായ തലവേദന, മങ്ങിയ കാഴ്ച്ച, ദ്യശ്യങ്ങള്‍ രണ്ടായി കാണുക, കണ്ണുകളിലെ വേദന, കൈകാലുകളില്‍ അനുഭവപ്പെടുന്ന തളര്‍ച്ച, സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഇതിന്റെ പ്രാഥമിക ലക്ഷണങ്ങള്‍. അനൂറിസം ചികിത്സയ്ക്ക് സില്‍ക് വിസ്ത സ്റ്റെന്റ് ഉപയോഗിച്ചുള്ള പ്രക്രിയ ഏറെ ഫലപ്രദമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.




Post a Comment

0 Comments