Breaking...

9/recent/ticker-posts

Header Ads Widget

പ്രസ് ക്ലബ്ബ് അംഗങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.



കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്ററിന്റെ നേതൃത്വത്തില്‍  പ്രസ് ക്ലബ്ബ് അംഗങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന ക്യാമ്പ് നഗരസഭ അദ്ധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് അംഗങ്ങള്‍ക്ക് ചികിത്സ ഇളവുകള്‍ ലഭ്യമാക്കുന്ന  പ്രിവിലേജ് കാര്‍ഡിന്റെ വിതരണോദ്ഘാടനവും നടന്നു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് അനീഷ് കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജയ്‌മോള്‍ ജോസഫ്, എസ്.എച്ച് മെഡിക്കല്‍ സെന്റര്‍ പിആര്‍ഒ അഞ്ജു എന്നിവര്‍ സംസാരിച്ചു. എസ്.എച്ച് മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ കാതറിന്‍, ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ ബെന്‍ സേവ്യര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.


.




Post a Comment

0 Comments