മീനച്ചില്‍ ഗ്രാമപഞ്ചായത്ത് ഇരുപത്തിയാറാമത് കുടുംബശ്രീ വാര്‍ഷികം നടന്നു. സമ്മേളനത്തിന് മുന്നോടിയായി നടന്ന കുടുംബശ്രീ അംഗങ്ങളുടെ റാലി ഇടമറ്റം കവലയില്‍ നിന്നും ആരംഭിച്ച് പൈക പള്ളി പാരിഷ് ഹാളില്‍ സമാപിച്ചു. പൊതുസമ്മേളനം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു നിര്‍വ്വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് ദര്‍ശന സുദര്‍ശന്‍ മുഖ്യാതിഥിയായിരുന്നു. മീനച്ചില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ മുന്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ റെജി പുല്ലാമOo, ചന്ദ്രിക അശോകന്‍, ലീലാമണി ചന്ദ്രന്‍, ഷെര്‍ലി ബേബി എന്നിവരെയും ഏറ്റവും കൂടുതല്‍ വര്‍ഷം സേവനമനുഷ്ഠിച്ച സിഡിഎസ് മെമ്പര്‍മാരായ ഉഷാ സാജു, ഷാജിമോള്‍ ലീലാ ബാബു ,ലൈസ ജോസഫ് എന്നിവരെയും ആദരിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്പാക്കല്‍ ഏറ്റവും മികച്ച ഗ്രൂപ്പുകള്‍ , ADS എന്നിവര്‍ക്കുള്ള സമ്മാന വിതരണവും ഏറ്റവും മികച്ച സംരംഭകര്‍, JLG കള്‍ , മൃഗസംരക്ഷണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നവര്‍ എന്നിവര്‍ക്കുള്ള സമ്മാനദാനവും നിര്‍വ്വഹിച്ചു. യോഗത്തില്‍ CDS ചെയര്‍പേഴ്‌സണ്‍ ശ്രീലതാ ഹരിദാസ് , പഞ്ചായത്ത് മെമ്പര്‍ സെക്രട്ടറി പൗളിന്‍ ജോസഫ് , ബ്ലോക്ക് മെമ്പര്‍മാര്‍, പഞ്ചായത്ത് ഭരണസമിതി ജില്ല മിഷന്‍ സ്റ്റാഫ് അംഗങ്ങള്‍, സി ഡിഎസ് മെമ്പര്‍മാര്‍ മറ്റു പ്രമുഖര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പൊതുസമ്മേളനത്തെ തുടര്‍ന്ന് കുടുംബശ്രീ പ്രവര്‍ത്തകരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
0 Comments