കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മീനച്ചില്‍ താലൂക്ക് തല വായനാ മത്സരങ്ങള്‍ പാലാ സെന്റ് മേരീസ് സ്‌കൂളില്‍ നടന്നു. യു.പി വനിതാ വിഭാഗം വായനാ മല്‍സരങ്ങളാണ് നടന്നത്. താലൂക്കിലെ നൂറില്‍ പരം ലൈബ്രറികളില്‍ നിന്നും പ്രാഥമിക മല്‍സരം വിജയിച്ചു വന്ന യു.പി വിഭാഗം കുട്ടികളും, വനിതാ വിഭാഗം മല്‍സരാര്‍ത്ഥികളും താലൂക്ക് തല മല്‍സരത്തില്‍ പങ്കെടുത്തു. ജില്ലാ കൗണ്‍സില്‍ പ്രസിഡന്റ്
ബാബു കെ. ജോര്‍ജ്,താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയ് ഫ്രാന്‍സിസ്, സി.കെ. ഉണ്ണികൃഷ്ണന്‍ കെ.ആര്‍.പ്രഭാകരന്‍ പിള്ള, കെ.ജെ ജോണ്‍, വിവിധ ലൈബ്രറി പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ലൈബ്രേറിയന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments