Breaking...

9/recent/ticker-posts

Header Ads Widget

മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു



ഈരാറ്റുപേട്ട മുസ്‌ളീം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍  മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍  ഷിബു തെക്കേമറ്റം ഉദ്ഘാടനം നിര്‍വഹിച്ചു. എല്ലാ കാര്യങ്ങളിലും മക്കള്‍ക്ക് മാതൃക മാതാപിതാക്കളായിരിക്കെ, രക്തദാനത്തിന് മാതൃക മക്കളായി മാറുന്ന രീതിയാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.  സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവരുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും കൊണ്ടുവന്ന് നടത്തിയതായിരുന്നു ഈ മെഗാ രക്തദാന ക്യാമ്പ് . 


സ്‌കൂളിലെ എന്‍ എസ് എസ് ,  ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തില്‍  പാലാ ബ്ലഡ് ഫോറത്തിന്റെയും അരുവിത്തുറ ലയണ്‍സ് ക്ലബ്ബിന്റെയും  എച്ച് ഡി എഫ് സി ബാങ്കിന്റേയും സഹകരണത്തോടെയാണ്  ക്യാമ്പ് നടന്നത്.  പ്രിന്‍സിപ്പല്‍ താഹിറ പി പി, മുനിസിപ്പല്‍ കൗണ്‍സിലര്‍ പി എം അബ്ദുള്‍ ഖാദര്‍,  സിബി പ്ലാത്തോട്ടം, എച്ച് ഡി എഫ് സി ബാങ്ക് മാനേജര്‍ പ്രദീപ്,  അരുവിത്തുറ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ്  മനോജ് പരവരാകത്ത്, ജൂബിമോള്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ അമ്പിളി ഗോപന്‍, ഗയിഡ് ക്യാപ്റ്റന്‍ സജന സഫ്‌റു, മുഹമ്മദ് റാഫി, സിസ്റ്റര്‍ അനിലിറ്റ് എസ് എച്ച്, ഡോക്ടര്‍ മിഷാ എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ അന്‍പത്  ഓളം പേര്‍ രക്തം ദാനം ചെയ്തു.




Post a Comment

0 Comments