Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ ഉദ്ഘാടനം



കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഉഴവൂര്‍ ബ്ലോക്കിലെ 8 പഞ്ചായത്തുകളിലെയും പാലാ ളാലം ബ്ലോക്കിലെ 4 പഞ്ചായത്തുകളിലെയും ഫാം പ്ലാന്‍ കര്‍ഷകരെ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന മീനച്ചില്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി സി കുര്യന്‍ അധ്യക്ഷത വഹിച്ചു. FPO യുടെ  ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം പി.എം മാത്യു നിര്‍വഹിച്ചു. 


ഇന്‍പുട്ട് സെന്റര്‍ ഉദ്ഘാടനം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡോക്ടര്‍ സിന്ധു മോള്‍ ജേക്കബ്ബും ആദ്യ വില്‍പ്പന ബ്ലോക്ക് പഞ്ചായത്ത് അംഗം രാജു ജോണും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നിര്‍മ്മല ജിമ്മി, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി, മരങ്ങാട്ടുപള്ളി പഞ്ചായത്ത് പ്രസിഡണ്ട് ബെല്‍ജി ഇമ്മാനുവല്‍, കടപ്ലാമറ്റം മപഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, കാണക്കാരി പഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍, മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍, രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് ലിസമ്മ മത്തച്ചന്‍, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി, മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഉഴവൂര്‍ ബിഡിഒ ജോഷി ജോസഫ്തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments