മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്വയം പ്രതിരോധ പരിശീലനം നല്‍കി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുഹുറ അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി.പി.താഹിറ അധ്യക്ഷത വഹിച്ചു. ലീഗല്‍ സര്‍വീസ് പ്രതിനിധി വി. എം.അബ്ദുള്ള ഖാന്‍, അമ്പിളി മോഹന്‍, അന്‍സാര്‍ അലി, സജന സഫറു, ആശ്‌ന കരീം എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് ട്രെയ്‌നര്‍മാരായ ശിശിര മോള്‍, നീതു ദാസ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
0 Comments