മുനമ്പം നിവാസികളുടെ അവകാശ പോരാട്ടത്തിന് പിന്തുണ അറിയിച്ച് ന്യൂനപക്ഷ മോര്‍ച്ച പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പാലാ കുരിശു പള്ളി കവലയില്‍ നടന്ന സമ്മേളനം ന്യൂനപക്ഷ മോര്‍ച്ച ദേശീയ നിര്‍വ്വാഹക സമിതി അംഗം സുമിത് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, റോജന്‍ ജോര്‍ജ്, മൈക്കിള്‍ ജോര്‍ജ്, അഡ്വ. ജി അനീഷ് , ദീപു മേതിരി , C N ജയകുമാര്‍, ഹരികുമാര്‍ P R, ജയിംസ് വടക്കേട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments