Breaking...

9/recent/ticker-posts

Header Ads Widget

എം.കെ. ലൂക്കായുടെ സംസ്‌കാര കര്‍മങ്ങള്‍ നടത്തി



ഇന്നലെ അന്തരിച്ച കോട്ടയം ബി.സി.എം. കോളേജിലെ മുന്‍ പ്രൊഫസറും പ്രമുഖ സാമൂഹിക ജീവകാരുണ്യപ്രവര്‍ത്തകനുമായ എം.കെ. ലൂക്കായുടെ സംസ്‌കാര കര്‍മങ്ങള്‍ നടത്തി. ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന ലൂക്കാ  കാസര്‍കോഡ് എന്‍ഡോ സള്‍ഫാന്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി  15 ഏക്കര്‍ സ്ഥലമാണ് വിട്ടുനല്‍കിയത്. അമ്പതില്‍പരം ആളുകള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്നേഹദീപം ഭവനപദ്ധതിയില്‍ നിര്‍മ്മിച്ച രണ്ടാം സ്നേഹവീടിന്റെ തുക പൂര്‍ണ്ണമായും നല്കിയതും എം.കെ. ലൂക്കാ ആയിരുന്നു. 

തന്റെ കാലശേഷവും വിദ്യാഭ്യാസ സഹായം തുടരുന്നതിനായി ഹെല്‍പിംഗ് ഹാന്റ്സ് എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ ട്രസ്റ്റിനു രൂപം നല്‍കി.  ന്യൂയോര്‍ക്കില്‍നിന്നും മുഴുവന്‍ സമയ സന്നദ്ധപ്രവര്‍ത്തനത്തിനായി കേരളത്തില്‍ വന്ന് ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് അന്ത്യം. കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് MK ലൂക്കാ മരണമടഞ്ഞത് . മൃതദേഹം ശനിയാഴ്ച രാവിലെ സംക്രാന്തിയില്‍ പൊതുദര്‍ശനത്തിനു ശേഷം ഉച്ചകഴിഞ്ഞ് 3 ന് സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ സംസ്‌കരിച്ചു. നിരവധി പേര്‍ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുത്ത് അന്തിമോപചാരമര്‍പ്പിച്ചു.





Post a Comment

0 Comments